< Back
Saudi Arabia
Saudi Arabia ranks first in global date exports
Saudi Arabia

ഈത്തപ്പഴ കയറ്റുമതി; ആഗോളതലത്തിൽ സൗദി ഒന്നാമത്

Web Desk
|
17 Jan 2026 7:45 PM IST

133 രാജ്യങ്ങളിലേക്കാണ് നിലവിൽ കയറ്റുമതി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി മാറി സൗദി അറേബ്യ. 133 രാജ്യങ്ങളിലേക്കാണ് നിലവിൽ സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്. സൗദിയിൽ 3.1 കോടിയിലധികം ഈന്തപ്പനകളുണ്ട്. ഓരോവർഷവും ഉത്പാദിപ്പിക്കുന്നത് ലക്ഷക്കണക്കിന് ടൺ ഈത്തപ്പഴമാണ്. സമീപകാലത്ത് രാജ്യത്തിന്റെ ഈത്തപ്പഴ ഉത്പാദനം 19 ലക്ഷം ടൺ കവിഞ്ഞിരുന്നു. കയറ്റുമതി മൂല്യം ഏകദേശം 170 കോടി റിയാലിലെത്തുകയും ചെയ്തു.

സൗദി ഈത്തപ്പഴ കമ്പനികൾ ലോകമെമ്പാടുമുള്ള 1,500 ലധികം റീട്ടെയിൽ ശാഖകളിൽ അവരുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ് പറയുന്നത്. മദീന, ഖസീം, അൽ അഹ്സ, ഹാഇൽ, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങൾ. അജ്‌വ, സുഖരി, ഖലാസ്, സഗായ്, മബ്രൂം, അംബാർ തുടങ്ങിയ ഇനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാർ ഉള്ളവയാണ്. ആധുനിക കൃഷി സാങ്കേതികവിദ്യകൾ വികസിപ്പിച്ചതും, കയറ്റുമതിക്ക് പ്രത്യേക പിന്തുണ നൽകുന്ന സർക്കാർ നയങ്ങളും വിപണിയുടെ വളർച്ചയ്ക്ക് കാരണമായി.

Similar Posts