< Back
Saudi Arabia
Saudi Arabia restricts mobile food trucks; bans them in residential areas
Saudi Arabia

സൗദിയിൽ‌ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം; റെസിഡൻഷ്യൽ ഏരിയകളിൽ അനുമതിയില്ല

Web Desk
|
3 Nov 2025 1:27 PM IST

നിർദേശങ്ങളുമായി മുനിസിപ്പൽ മന്ത്രാലയം

റിയാദ്: മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി മുനിസിപ്പൽ മന്ത്രാലയം പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും നഗരമേഖലകളിൽ ഗതാഗതം സുഗമമാക്കുന്നതിനുമാണ് നടപടി.

നിർദേശങ്ങളനുസരിച്ച് റെസിഡൻഷ്യൽ ഏരിയകളിൽ ട്രക്കുകൾക്ക് വിൽ‌പന നടത്താൻ സാധിക്കില്ല. ട്രക്കുകൾക്കുള്ളിൽ ലൗഡ്‌സ്പീക്കറുകളോ പുകവലിയോ അനുവദിക്കില്ല. ശബ്ദമലിനീകരണവും തിരക്കും ഒഴിവാക്കുന്നതിനാണിത്. തീപിടുത്ത അപകടസാധ്യത ഒഴിവാക്കാൻ ഇന്ധന നിലയങ്ങളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കാനും ഉത്തരവുണ്ട്.

തിരക്കേറിയ റോഡുകളിലോ പ്രധാന ജങ്ഷനുകളിലോ നിർത്തുന്നതിനും നിരോധനമുണ്ട്. പ്രവേശന കവാടങ്ങൾക്കടുത്തും പുറത്തേക്കുള്ള വഴികളിലും ട്രക്കുകൾക്ക് നിർത്തരുത്. കൂടാതെ ട്രാഫിക് ലൈറ്റുകൾക്കടുത്തും അനുമതിയില്ല. നിയമലംഘനങ്ങൾ നടത്തുന്നവർ കർശന നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Similar Posts