< Back
Saudi Arabia
Saudi Arabia signs agreement with Turkey for cooperation in renewable energy sector
Saudi Arabia

പുനരുപയോ​ഗ ഊർജ മേഖലയിൽ സഹകരണം; തുർക്കിയുമായി കരാറിൽ ഒപ്പുവെച്ച് സൗദി

Web Desk
|
4 Feb 2026 6:42 PM IST

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാന്റെ ഔദ്യോ​ഗിക സന്ദർശന വേളയിലാണ് സഹകരണത്തിന് ധാരണയായത്

റിയാദ്: പുനരുപയോ​ഗ ഊർജമേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗമായി തുർക്കിയുമായി കരാറിൽ ഒപ്പുവെച്ച് സൗദി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാന്റെ ഔദ്യോ​ഗിക സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ധാരണയായത്.

പുനരുപയോഗ ഊർജം, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള നിർണ്ണായക നീക്കമായാണ് ഈ കരാർ വിലയിരുത്തുന്നത്. തുർക്കിയിൽ 5000 മെ​ഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നത് പദ്ധതിയിലുൾപ്പെടുന്നു. പദ്ധതിയിലൂടെ 2 മില്ല്യൺ വീടുകളിലേക്ക് ഊർജമെത്തിക്കാനാകും. ഈ പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുപ്പത് വർഷത്തേക്ക് തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി വാങ്ങി ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം പരമാവധി വർദ്ധിപ്പിക്കും.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തെ ശകതിപ്പെടുത്തുന്നതിൽ കരാർ പ്രധാന പങ്ക് വഹിക്കുന്നതായി ഇരു നേതാക്കളും പറഞ്ഞു. സുസ്ഥിര സാമ്പത്തിക, വികസന സ്വാധീനമുള്ള പദ്ധതികളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

Similar Posts