
ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി
|കോവിഡ് ബാധ അതിരൂക്ഷമായതും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതുമായ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കെത്തുന്നവര്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ സൗദി അറേബ്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധ അതിരൂക്ഷമായതും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതുമായ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കെത്തുന്നവര്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കാതെ രാജ്യത്തേക്ക് പ്രവേശിച്ചാല്‍ വന്‍ തുക പിഴ ചുമത്തും. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയായി ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യുള്‍പ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മുന്നറിയിപ്പ് ബാധകമാകും.
രാജ്യത്തെ വിമാനത്താവളങ്ങളിലും കര, നാവിക അതിര്‍ത്തികളിലും എത്തുന്ന വിദേശികള്‍ തങ്ങള്‍ പതിനാല് ദിവസത്തിനിടെ ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കുകയും വേണം. നിബന്ധന പാലിക്കാത്തെ യാത്രക്കാരുമായെത്തുന്ന വിമാന കമ്പനികള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതില്‍ ഇളവ് ലഭിച്ചിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് നിബന്ധന ബാധകമായിരിക്കില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ഡിപ്ലോമാറ്റിക് വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് പ്രത്യേക ഇളവുകള്‍ നിലനില്‍ക്കുന്നത്. ഇത്തരം വിഭാഗങ്ങളില് ഉള്‌പ്പെടാത്തവര്‍ വ്യാജ രേഖകള്‍ സംഘടിപ്പിച്ച് രാജ്യത്തേക്ക് നേരിട്ടെത്തിയാലും നടപടി നേരിടേണ്ടി വരും.