< Back
Saudi Arabia
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം സൗദിയിൽ വരുന്നു
Saudi Arabia

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം സൗദിയിൽ വരുന്നു

Web Desk
|
17 Nov 2021 9:48 PM IST

ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന വ്യാവസായിക നഗരി നിയോമിലാണ് സ്ഥാപിക്കുക. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നഗരിയുടെ പ്രഖ്യാപനം നടത്തി.

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സൗദിയിൽ വരുന്നു. ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന വ്യാവസായിക നഗരി നിയോമിലാണ് സ്ഥാപിക്കുക. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നഗരിയുടെ പ്രഖ്യാപനം നടത്തി.

ഒഴുകുന്ന വ്യവസായിക നഗരി. അതാണ് കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്യുന്ന ഒക് സഗൺ എന്ന വ്യവസായിക നഗരം. സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ഒക്സഗൺ സിറ്റി സ്ഥാപിക്കുക. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്സഗൺ ഉത്തേജകമാകുമെന്ന് പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് കിരീടവകാശി പറഞ്ഞു.

അത്യാധുനിക തുറമുഖവും എയർപോർട്ട് കണക്ഷനും ലോജിസ്റ്റിക്‌സ്, റെയിൽ ഡെലിവറി സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും സാങ്കേതിക മികവുള്ള വ്യവസായ നഗരമായിരിക്കും ഒക് സഗൺ. ഇൻറർനെറ്റ് ഓഫ് തിങ്സ്, മനുഷ്യ-മെഷീൻ ഇടപെടൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ആയിരിക്കും നഗരത്തിൻ്റെ പ്രവർത്തനം. ഭാവിയിൽ വൃത്തിയുള്ളതും വികസിതവുമായ ഫാക്ടറികൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വ്യവസായ പ്രമുഖർക്ക് ഒക് സഗൺ നഗരം കേന്ദ്രബിന്ദുവായി മാറും.

Similar Posts