< Back
Saudi Arabia

Saudi Arabia
ഖുര്‍ആന്‍ കാലിഗ്രഫിയില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ സൗദി
|20 May 2022 3:18 PM IST
ഖുര്‍ആന്‍ കാലിഗ്രഫിയില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ് കോംപ്ലക്സിന്റെ മേല്‍നോട്ടത്തില്‍ അടുത്ത ശഅബാന്‍ മാസത്തിലാണ് മത്സരം സംഘടിപ്പിക്കുക.
വിദഗ്ധരായ കാലിഗ്രാഫര്‍മാര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ എഴുത്തില്‍ അവസരം നല്‍കും. കാലിഗ്രാഫര്‍മാര്‍ക്കിടയില്‍ പരിചയസമ്പത്തും ആശയങ്ങളും പരസ്പരം കൈമാറാനും മത്സരത്തിലൂടെ അവസരമൊരുക്കും. മത്സരത്തിന്റെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അടക്കമുള്ള വിശദാംശങ്ങള്‍ വൈകാതെ പരസ്യപ്പെടുത്തും.