< Back
Saudi Arabia
Saudi Arabia to implement 10th phase of water supply and sanitation project in Hudaydah, Yemen
Saudi Arabia

യമനിലെ ഹുദൈദയിൽ ജലവിതരണ- ശുചിത്വ പദ്ധതിയുടെ 10-ാം ഘട്ടം നടപ്പിലാക്കാൻ സൗദി

Web Desk
|
20 Jan 2026 4:34 PM IST

വീഡിയോ കോൺഫറൻസ് വഴി സിവിൽ-സൊസൈറ്റി ഓർഗനൈസേഷനുമായി കരാറിൽ ഒപ്പുവെച്ച് കെ.എസ് റിലീഫ്

റിയാദ്: യമനിലെ ഹുദൈദ ഗവർണറേറ്റിൽ ജലവിതരണ, പരിസ്ഥിതി ശുചിത്വ പദ്ധതിയുടെ പത്താം ഘട്ടം നടപ്പിലാക്കാൻ സൗദി. വീഡിയോ കോൺഫറൻസ് വഴി കെ.എസ്. റിലീഫ് സെന്റർ സിവിൽ-സൊസൈറ്റി ഓർഗനൈസേഷനുമായി കരാറിൽ ഒപ്പുവെച്ചു. കെ.എസ് റിലീഫ് ഫോർ ഓപ്പറേഷൻസ് ആന്റ് പ്രോഗ്രാംസ് അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ എഞ്ചി. അഹമ്മദ് അൽ ബൈസ് ആണ് കരാറിൽ ഒപ്പുവച്ചത്.

39,077 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയിലൂടെ പ്രദേശത്ത് കുടിവെള്ളംവിതരണം ചെയ്യുകയും ശുചിത്വ സേവനങ്ങൾ മെച്ചപ്പെടുത്തി സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യും. വ്യക്തിഗത ശുചിത്വ കിറ്റുകളും ശുചിമുറികൾക്കുള്ള ക്ലീനിങ് സപ്ലൈകളും വിതരണം ചെയ്യും. കൂടാതെ, 20 മൊബൈൽ ടോയ്‌ലറ്റുകൾ നിർമിക്കുക, വാട്ടർ ടാങ്കുകളുടെയും ശുചിമുറി സംവിധാനങ്ങളുടെയും പ്രിവന്റീവ് മെയിന്റനൻസ് നടത്തുക, സുരക്ഷിതമായ മാലിന്യ ശേഖരണവും നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളും മറ്റു ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും നടപ്പിലാക്കും.

Similar Posts