< Back
Saudi Arabia
Saudi Arabia to provide assistance to international ships; Will provide humanitarian, health, and mechanical services
Saudi Arabia

അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സഹായമൊരുക്കാൻ സൗദി; മാനുഷിക, ആരോഗ്യ, മെക്കാനിക്കല്‍ സേവനം ഒരുക്കും

Web Desk
|
22 March 2026 10:32 PM IST

സൗദി പോര്‍ട്ട് അതോറിറ്റിയായ 'മവാനി'യാണ് സേവനമൊരുക്കുക

റിയാദ്: സൗദിയുടെ തീര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന കപ്പലുകള്‍ക്ക് സേവനങ്ങളുമായി സൗദി പോര്‍ട്ട് അതോറിറ്റി. അടിയന്തിര മാനുഷിക, ആരോഗ്യ സഹായങ്ങളും, ടെക്നിക്കല്‍ സേവനങ്ങളുമാണ് സൗദി പോര്‍ട്ട് അതോറിറ്റിയായ 'മവാനി' ഒരുക്കുക. കിഴക്കന്‍ സൗദിയിലെ തുറമുഖങ്ങള്‍ വഴിയാണ് സേവനം ലഭ്യമാക്കുക.

ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സേവനങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സൗദി പോർട്ട് അതോറിറ്റിയായ മവാനിയുടെ നീക്കം. കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി. അന്താരാഷ്ട്ര കപ്പലുകൾക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുകയാണ് ലക്ഷ്യം.

കപ്പലുകളിലേക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങള്‍, കുടിവെള്ളം, അവശ്യമരുന്നുകൾ, സ്പെയർ പാർട്സുകൾ, സുരക്ഷാ ഉപകരണങ്ങൾ, പെയിന്റുകൾ, കെമിക്കലുകൾ, കേബിളുകൾ എന്നിവ ഇത് വഴി ലഭ്യമാക്കും. 14-ലധികം സേവന മേഖലകളിലായി 50-ലധികം കമ്പനികളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുക.

Similar Posts