< Back
Saudi Arabia
ചൈനയുടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്
Saudi Arabia

ചൈനയുടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

Web Desk
|
22 July 2022 11:33 PM IST

ഉക്രൈയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിലയിടിഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനീസ് കമ്പനികള്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സൗദിക്ക് നേട്ടം നിലനിര്‍ത്താനായത്.

ചൈനയുടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ സൗദി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതായി കണക്കുകള്‍. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോഴും ചൈന ഏറ്റവും കൂടുതല്‍ ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്തത് സൗദിയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉക്രൈയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിലയിടിഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനീസ് കമ്പനികള്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സൗദിക്ക് നേട്ടം നിലനിര്‍ത്താനായത്.

ഉക്രൈയിന്‍-റഷ്യ സംഘര്‍ഷ പശ്ചാതലത്തില്‍ താരതമ്യേന വിലയിടിഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനീസ് കമ്പനികള്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സൗദിക്ക് ഈ നേട്ടം നിലനിര്‍ത്താനായത്. പ്രതിദിനം പതിനേഴര ലക്ഷം ബാരല്‍ ക്രൂഡോയിലാണ് സൗദി ചൈനക്ക് വിറ്റത്. ആറ് മാസത്തിനിടെ 43.3 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ചൈന വാങ്ങിയത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതിയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ശതമാനം തോതിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ 41.3 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ റഷ്യയുടെ പക്കല്‍ നിന്നും ചൈന വാങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar Posts