< Back
Saudi Arabia

Saudi Arabia
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കും
20 Aug 2021 11:24 PM IST
ഒക്ടോബറിലും നവംബറിലുമായി സൗദിയുടെ പടിഞ്ഞാറൻ മേഖലയിലാണ് മത്സരങ്ങൾ നടക്കുക
2021 ലെ ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദിയിൽ വെച്ചായിരിക്കും നടക്കുകയെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു. ഈ വർഷം നടക്കുന്ന മത്സരങ്ങളുടെ ലൊക്കേഷനുകൾ തീരുമാനിച്ച് കൊണ്ടാണ് എ.എഫ്.സി ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ യു.എ.ഇയും താജിക്കിസ്ഥാനും മത്സരം നടത്തുന്നതിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും സൗദിയെയാണ് പരിഗണിച്ചത്. പ്ലേ ഓഫ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മത്സര കമ്മറ്റിയുടെ തീരുമാനത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസ് കാത്തിരിക്കുന്നതായും ഫെഡറേഷൻ വ്യക്തമാക്കി.
ഒക്ടോബർ 16 മുതൽ 19 വരെയാണ് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഫൈനൽ മത്സരം നവംബർ 23നും നടക്കും. സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ വെച്ചായിരിക്കും മത്സരങ്ങളെന്നാണ് സൂചന.