< Back
Saudi Arabia
രാജ്യത്തെ പതിനാല് നഗരങ്ങളിൽ കായിക വിനോദ കേന്ദ്രങ്ങളുമായി സൗദി അറേബ്യ
Saudi Arabia

രാജ്യത്തെ പതിനാല് നഗരങ്ങളിൽ കായിക വിനോദ കേന്ദ്രങ്ങളുമായി സൗദി അറേബ്യ

Web Desk
|
4 Aug 2023 1:15 AM IST

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള സൗദി എന്റർടൈൻമെന്റ് വെഞ്ചേഴ്സ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്

മ്മാം: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ രാജ്യത്തെ പതിനാല് നഗരങ്ങളിൽ കായിക വിനോദ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. അയ്യായിരം കോടി റിയാൽ മുതൽമുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ കായിക മേഖലയിൽ ലോക വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

പി.ഐ.എഫിന് കീഴിലുള്ള സൗദി എന്റർടൈൻമെന്റ് വെഞ്ചേഴ്സ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര വിനോദ കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, അൽഖർജ്, മക്ക, ജിദ്ദ, ത്വാഇഫ്, ദമ്മാം, അൽഖോബാർ, അൽഹസ്സ, മദീന, യാമ്പു, അബഹ, ജീസാൻ, ബുറൈദ, തബൂക്ക് നഗരങ്ങളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.

പദ്ധതി വഴി ലോകോത്തര വിനോദ സഞ്ചാരികളുൾപ്പെടെ ലക്ഷകണക്കിന് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. യുവാക്കൾക്കും മുതിർന്നവർക്കും ആസ്വദിക്കാനുള്ള സംവിധാനങ്ങൾ, വയോജനങ്ങൾക്കും സാഹസികർക്കും പ്രയോജനപ്പെടുത്താവുന്ന പ്രത്യേക വിഭാഗങ്ങൾ, വിദ്യാർഥികൾക്കും പഠനസാധ്യതയോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങൾ എന്നി പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.

Related Tags :
Similar Posts