< Back
Saudi Arabia
സൗദിയുടെ സ്വപ്ന പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്
Saudi Arabia

സൗദിയുടെ സ്വപ്ന പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

Web Desk
|
16 July 2025 10:25 PM IST

ഖിദ്ധിയ്യ, ട്രോജാന, നിയോം പദ്ധതികള്‍ പുരോഗമിക്കുന്നു

ദമ്മാം: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതികളായ ഖിദ്ധിയ്യയുടെയും, ട്രോജാനയുടെയും, നിയോമിന്‍റെയും നിര്‍മ്മാണ പുരോഗതി പങ്ക് വെച്ച് വിനോദ മന്ത്രാലയം. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ഇവ. റിയാദിലും നിയോമിലും, ചെങ്കടല്‍ തീരത്തുമായാണ് പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമായി മാറാന്‍ പോകുന്ന സൗദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഖിദ്ദിയ്യ പ്രൊജക്ടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിച്ച് വരുന്നതായി സൗദി പ്രൊജക്ട് അതോറിറ്റി വെളിപ്പെടുത്തി. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, ലോകോത്തര സാഹസിക പർവത ടൂറിസം ഒരുക്കുന്നതിനും ലക്ഷ്യമിട്ട് തുടക്കം കുറിച്ച ട്രോജാന പദ്ധതി, ഓക്സകണ്‍ തുറമുഖം, ഷൂറ ദ്വീപ് പദ്ധതികളും അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നതായും വിനോദ മന്ത്രാലയം വെളിപ്പെടുത്തി.

Similar Posts