< Back
Saudi Arabia
മഴയ്ക്ക് പിന്നാലെ പച്ച പുതച്ച് സൗദിയിലെ ഹറൂബ്ബ് ഗവർണറേറ്റ്
Saudi Arabia

മഴയ്ക്ക് പിന്നാലെ പച്ച പുതച്ച് സൗദിയിലെ ഹറൂബ്ബ് ഗവർണറേറ്റ്

Web Desk
|
3 Sept 2024 10:51 PM IST

മൂടൽമഞ്ഞ് കൂടിയെത്തിയതോടെ സന്ദർശകരുടെ എണ്ണം വർധിച്ചു

മഴക്ക് പിറകെ പച്ചപുതച്ച് സന്ദർശകരെ ആകർഷിക്കാൻ ഒരുങ്ങി സൗദിയിലെ ഹറൂബ്ബ് ഗവർണറേറ്റ്. മലകളാൽ ചുറ്റപ്പെട്ട പ്രദേശമായ ഹറൂബിൽ കഴിഞ്ഞാഴ്ച മഴയെത്തിയതോടെയാണ് എങ്ങും പച്ചപ്പ് നിറഞ്ഞത്. തുറമുഖ നഗരമായ ജീസാനിൽനിന്ന് ഒരു മണിക്കൂർ സഞ്ചരിച്ചാൽ എത്താവുന്ന പ്രദേശമാണിത്. ശുദ്ധജല അരുവികളാൽ നിറഞ്ഞ ഈ പ്രദേശത്ത് പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിതോട്ടങ്ങളും കാണാം.

മൂടൽമഞ്ഞ് കൂടിയെത്തിയതോടെ സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഈ പ്രദേശങ്ങൾ. ഇവിടത്തെ ഭൂപ്രകൃതിക്കും കൃഷിക്കും രാജ്യത്തിൻറെ വിനോദ ഭൂപടത്തിൽ വിശിഷ്ട സ്ഥാനമുണ്ട്. കാർഷിക വിളകളാൽ സമ്പന്നമാണ് ഈ പ്രദേശം. കാപ്പി ഗോതമ്പ്, ചോളം, ബാർലി, മാങ്ങ, നാരങ്ങ, വാഴപ്പഴം, പേരക്ക, അത്തിപ്പഴം, തുടങ്ങി വിവിധ കൃഷികൾക്ക് പേരുകേട്ട ഇടമാണ് ഹറൂബ്ബ്. വാദി വസാ, വാദി അൽ റസാൻ, വാദി ഷഹദാൻ, വാദി അൽ ജഷ തുടങ്ങി നിരവധി താഴ്വരകളും സന്ദർശകരുടെ പ്രത്യേക ആകർശണങ്ങളാണ്.

Similar Posts