< Back
Saudi Arabia
എഐ വിപണി കീഴടക്കാൻ സൗദി; മസ്കിന്റെ xAI യിൽ 3 ബില്യൺ ഡോളർ നിക്ഷേപവുമായി ഹ്യുമൈൻ
Saudi Arabia

എഐ വിപണി കീഴടക്കാൻ സൗദി; മസ്കിന്റെ xAI യിൽ 3 ബില്യൺ ഡോളർ നിക്ഷേപവുമായി ഹ്യുമൈൻ

Web Desk
|
19 Feb 2026 11:08 AM IST

എക്സ് എഐയുടെ സീരീസ് ഇ ഫണ്ടിങ് റൗണ്ടിന്റെ ഭാഗമായാണ് നിക്ഷേപം

റിയാദ്: സൗദി അറേബ്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹ്യുമൈൻ ഇലോൺ മസ്കിന്റെ എക്സ് എഐയിൽ മൂന്ന് ബില്യൺ നിക്ഷേപം നടത്തി. എക്സ് എഐയുടെ സീരീസ് ഇ ഫണ്ടിങ് റൗണ്ടിന്റെ ഭാഗമായാണ് നിക്ഷേപം.

നവംബറിൽ സൗദി-യുഎസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ ഇരു കമ്പനികളും തമ്മിൽ പ്രഖ്യാപിച്ച പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ഈ നിക്ഷേപം. എക്സ് എഐയെ ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് നിക്ഷേപം നടന്നത്. ഇതോടെ എക്സ് എഐൽ ഹ്യുമൈൻ കൈവശമാക്കിയ ഓഹരികൾ പിന്നീട് സ്പേസ് എക്സ് ഓഹരികളായി മാറും.

ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാ​ഗമായി സൗദിയിൽ 500 മെഗാവാട്ടിലധികം ശേഷിയുള്ള അത്യാധുനിക ഡാറ്റാ സെന്ററുകളും കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കാൻ തീരുമാനിച്ചു. എക്സ് എഐ വികസിപ്പിച്ച എഐ മോഡലായ 'ഗ്രോക്ക്' സൗദി അറേബ്യയിൽ വിന്യസിക്കാനും ധാരണയായിട്ടുണ്ട്. സീരീസ് ഇ ഫണ്ടിങ് റൗണ്ടിലെ നിക്ഷേപത്തിലൂടെ വളർന്നു വരുന്ന കമ്പനികളെ പിന്തുണയ്ക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മികച്ച സേവനങ്ങൾ നൽകാനും ഹ്യുമൈന് സാധിക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, നെക്സ്റ്റ് ജനറേഷൻ ഡാറ്റാ സെന്ററുകൾ, വിപുലമായ എഐ മോഡലുകൾ എന്നിവയിൽ ഹ്യുമൈൻ വരും ദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Related Tags :
Similar Posts