< Back
Saudi Arabia

Saudi Arabia
സൗദിയിലെ സൈനിക യൂണിഫോം ഫാക്ടറി സ്വകാര്യവത്കരിക്കും
|20 Sept 2025 8:27 PM IST
പ്രതിരോധ മേഖല വ്യവസായത്തിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം
റിയാദ്: സൗദിയിൽ സൈനിക യൂണിഫോം നിർമിക്കുന്ന ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കമ്പനി പൂർണമായും സ്വകാര്യ ഉടമസ്ഥതയിലേക്ക് കൈമാറും. പ്രതിരോധ മേഖല വ്യവസായത്തിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം.
സ്റ്റേറ്റ് ഓൺഡ് മിലിട്ടറി യൂണിഫോം ആൻറ് ആക്സസറീസ് ഫാക്ടറിയാണ് സ്വകാര്യവത്കരിക്കുക. റിയാദ്, അൽ ഖർജ് എന്നിവിടങ്ങളിലാണ് നിലവിൽ കമ്പനിയുടെ പ്രവർത്തനം. സൈനിക, സിവിലിയൻ യൂണിഫോം, ആക്സസറീസ് തുടങ്ങിയവയാണ് ഉത്പാദനം. കമ്പനി സ്വകാര്യ വത്കരിക്കുന്നതോടെ ഉൽപാദന ശേഷി, പുതിയ ബിസിനസ് ടു ബിസിനസ് അവസരങ്ങൾ, എക്സ്പോർട്ട് വളർച്ച, വിതരണ ശൃംഖല തുടങ്ങിയവ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.