< Back
Saudi Arabia
സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്
Saudi Arabia

സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്

Web Desk
|
26 Aug 2025 10:09 PM IST

കയറ്റുമതി വരുമാനം 8800 കോടി റിയാലായി ഉയര്‍ന്നു

ദമ്മാം: സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ പതിനെട്ട് ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എണ്ണയിതര വരുമാനം രണ്ടാം പാദത്തില്‍ 8800 കോടി റിയാലായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം 7400 കോടി റിയാലായിരുന്നിടത്താണ് വലിയ വര്‍ധനവ്. പുനർ കയറ്റുമതി ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതിയിലും വര്‍ധനവുണ്ടായി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ ഇനത്തില്‍ 22.1ശതമാനമാനത്തിന്‍റെ വര്‍ധനവും രേഖപ്പെടുത്തി. എണ്ണയിതര കയറ്റുമതിയിൽ കെമിക്കൽ ഉൽപന്നങ്ങളാണ് ഒന്നാമത്. ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തി ചൈന സൗദിയുടെ പ്രധാന വ്യാപാര പങ്കാളിയായി തുടർന്നു. അതേസമയം പെട്രോളിയം കയറ്റുമതിയിൽ 2.5 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

Similar Posts