< Back
Saudi Arabia
Saudi Arabias tourism sector created more than one million jobs last year alone
Saudi Arabia

സൗദിയിലെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ

Web Desk
|
14 Jan 2026 9:20 PM IST

നിലവില്‍ ജി.ഡി.പിയുടെ 5-6% വരെ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം

റിയാദ്: സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന സുപ്രധാന മേഖലയായി ടൂറിസം മാറി.

ടൂറിസ്റ്റുകള്‍ക്കുള്ള ആതിഥ്യം, യാത്രാ സേവനങ്ങൾ, ഭക്ഷണപാനീയങ്ങൾ ഒരുക്കല്‍, ഗതാഗതം, അനുബന്ധ വ്യവസായങ്ങൾ എന്നീ മേഖലകളിയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവില്‍ ജി.ഡി.പിയുടെ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനമാണ്. 2030 ഓടെ ഇത് പത്ത് ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024 ൽ സൗദി അറേബ്യ 116 ദശലക്ഷം ആഭ്യന്തര, അന്തർദേശീയ സന്ദർശകരെയാണ് സ്വീകരിച്ചത്. 2025ല്‍ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ടൂറിസത്തിന്റെ സ്വാധീനം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തം, ചെറുകിട, ഇടത്തരം ബിസിനസുകളുടെ വളർച്ച, ചരിത്ര പ്രധാന സ്ഥലങ്ങളുടെ പുനരുജ്ജീവനം എന്നിവ അതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Similar Posts