< Back
Saudi Arabia
സൗദിയുടെ വൻകിട പദ്ധതികളിൽ തിരിച്ചടി; മാറുന്ന വിപണി സാഹചര്യം വെല്ലുവിളിയാകുന്നു
Saudi Arabia

സൗദിയുടെ വൻകിട പദ്ധതികളിൽ തിരിച്ചടി; മാറുന്ന വിപണി സാഹചര്യം വെല്ലുവിളിയാകുന്നു

Web Desk
|
14 Aug 2025 10:07 PM IST

രാജ്യത്തിന്റെ ഫണ്ടിങിന്റെ പ്രധാന ഭാഗം കായിക മേഖലയിലേക്ക് മാറ്റിയതും മൂല്യത്തകർച്ചക്ക് കാരണമായി

റിയാദ്: സൗദി അറേബ്യയുടെ ട്രില്യൺ ഡോളർ മൂല്യമുള്ള ഗിഗാ പ്രൊജക്ടുകൾക്ക് മൂല്യത്തകർച്ച. ചിലവ് വർധന, നിർമാണത്തിലെ കാലതാമസം, മാറുന്ന വിപണി സാഹചര്യം എന്നിവ വൻകിട പദ്ധതികളിൽ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്തിന്റെ ഫണ്ടിങിന്റെ പ്രധാന ഭാഗം കായിക മേഖലയിലേക്ക് മാറ്റിയതും മൂല്യത്തകർച്ചക്ക് കാരണമായി.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് നിയോം ഉൾപ്പെടെ സൗദിയുടെ ഏറ്റവും പ്രശസ്തമായ ഗിഗാപ്രോജക്ടുകൾ. ഇവയിൽ 8 ബില്യൺ ഡോളറിന്റെ മൂല്യത്തകർച്ച രേഖപ്പെടുത്തിയതായി 2024-ലെ വാർഷിക റിപ്പോർട്ടാണ് വ്യക്തമാക്കിയത്. എണ്ണയിതര വരുമാനം ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ പദ്ധതികൾ. ചെലവ് വർധനവ്, കാലതാമസം, മാറുന്ന വിപണി സാഹചര്യങ്ങൾ എന്നിവയെ തുടർന്നാണ് വെല്ലുവിളികൾ നേരിടുന്നത്.

2024-ന്റെ അവസാനത്തിൽ, പിഐഫിന്റെ ഗിഗാപ്രോജക്ടുകളുടെ മൂല്യം 211 ബില്യൺ റിയാലാണ്. 2023ൽ ഇത് 241 ബില്യൺ റിയാലുണ്ടായിരുന്നു. അതായത് 12% ഇടിവ്. 2034-ലെ ലോകകപ്പ് പോലുള്ള ആഗോള കായിക ഇവന്റുകൾ സൗദിയിൽ വരാനിരിക്കുന്നുണ്ട്. ഇതിനാൽ ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് നിലവിൽ മുൻഗണന. ഇതോടെ പല പദ്ധതികളിലേക്കുമുളള ഫണ്ടിങിൽ സ്വാഭാവികമായ കാലതാമസമുണ്ട്.

Similar Posts