< Back
Saudi Arabia
സൗദി അരാംകോ സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിക്കുന്നു
Saudi Arabia

സൗദി അരാംകോ സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിക്കുന്നു

Web Desk
|
29 Jun 2025 10:29 PM IST

ലോകകപ്പിന് പുറമെ 2027 ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് കൂടി സ്റ്റേഡിയം വേദിയാകും

ദമ്മാം: സൗദിയിലെ ലോകകപ്പ് വേദികളിലൊന്നായ ദമ്മാമിലെ സൗദി അരാംകോ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതായി സൗദി കായിക മന്ത്രാലയം. സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരന്‍ സന്ദര്‍ശിച്ചു വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കാനായതിലും നിര്‍മ്മാണ പ്രവര്‍ത്തികളുടെ പുരോഗതി നേരിട്ട് മനസ്സിലാക്കാനയതിലും സന്തോഷമുണ്ട്, രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് സ്റ്റേഡിയത്തിന്‍റെ പൂര്‍ത്തീകരണമെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിനാലോളം ക്രെയിനുകള്‍ രാപകലുകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ചും ആയിരക്കണക്കിന് തൊഴിലാളികള്‍ ഒരേ സമയം ജോലി ചെയ്തുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ലോകകപ്പിന് പുറമെ 2027 ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് കൂടി സ്റ്റേഡിയം വേദിയാകും. ദമ്മാമിലെ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അല്‍ഖാദിസിയ ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായി മാറ്റുവാനും പദ്ധതിയുണ്ട്. 47000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം 2026ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Similar Posts