
സൗദിയിൽ കഴിഞ്ഞ പത്തു ദിവസത്തിനിടെ അറസ്റ്റിലായത് 3,719 ഭിക്ഷാടകര്‍
|റമദാനയതോടെ സംഘങ്ങളായി തിരിഞ്ഞാണ് ഭിക്ഷാടകര്‍ ഭിക്ഷാടനം നടത്തുന്നത്
സൗദിയിൽ കഴിഞ്ഞ പത്തു ദിവസത്തിനിടെ 3,719 ഭിക്ഷാടകരെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. അജ്ഞാതർക്ക് സംഭാവന നൽകുന്നവർക്കെതിരെ പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
റമദാനയതോടെ സംഘങ്ങളായി തിരിഞ്ഞാണ് ഭിക്ഷാടകര്‍ ഭിക്ഷാടനം നടത്തുന്നത്. രാജദ്യത്ത് എല്ലാ തരം ഭിക്ഷാടനവും കര്‍ശനമായി നിരോധിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന യാചനയും രണ്ടു മാസം മുന്നെ നിലവില്‍ വന്ന നിയമപ്രകാരം സൗദിയില്‍ നിരോധിക്കപ്പെട്ടതാണ്. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കി.
സാമ്പത്തിക തട്ടിപ്പിന്‍റേയും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്‍റേയും ഗണത്തിലാണ് ഭിക്ഷാടനം ഉൾപ്പെടുത്തുക. ഭിക്ഷാടനം നടത്തുന്നവരേയും ഏതെങ്കിലും രീതിയില്‍ ഇത്തരക്കാര്‍ക്ക് സഹായം നല്‍കുന്നവരേയും കണ്ടാല്‍ അറിയിക്കണമെന്നും നിർദേശമുണ്ട്.. അജ്ഞാതരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവന നൽകുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്നും, പണം സ്വീകരിക്കുന്നവർ അത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ പണം നൽകിയ വ്യക്തിക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.