< Back
Saudi Arabia
Saudi Chambers Federation, Ramadan, റമദാന്‍, സൗദി ചേംബേഴ്‌സ് ഫെഡറേഷന്‍
Saudi Arabia

റമദാനില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പദ്ധതിയുമായി സൗദി ചേംബേഴ്‌സ് ഫെഡറേഷന്‍

Web Desk
|
18 March 2023 12:02 AM IST

ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്

ദമ്മാം: റമദാനില്‍ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് സൗദി ചേംബേഴ്‌സ് ഫെഡറേഷന്‍ പദ്ധതി നടപ്പിലാക്കുന്നു. നൂറ്റി നാല്‍പ്പതിലധികം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളം ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

റമദാനില്‍ ഉപഭോഗം വര്‍ധിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളെയാണ് കൂടുതലായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 141 ഇനം സാധനങ്ങള്‍ പദ്ധതിയില്‍ ഇതിനകം ഉള്‍പ്പെടുത്തി കഴിഞ്ഞു. സൗദി ചേംബേഴ്‌സ് ഫെഡറേഷന് കീഴിലാണ് പദ്ധതി തയ്യാറാക്കിയത്. ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ആശ്വാസമാകും.

Similar Posts