< Back
Saudi Arabia
സൗദിയില്‍ അതിശൈത്യം തുടരുന്നു; പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം
Saudi Arabia

സൗദിയില്‍ അതിശൈത്യം തുടരുന്നു; പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

Web Desk
|
21 Jan 2022 11:20 PM IST

തലസ്ഥാന നഗരമായ റിയാദുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്

സൗദിയില്‍ അനുഭവപ്പെടുന്ന അതിശൈത്യത്തില്‍ നിന്ന് കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ വസ്ത്രങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തലസ്ഥാന നഗരമായ റിയാദുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി മുന്നറിയിപ്പ് നല്‍കി. കൊടും തണുപ്പില്‍ നിന്നും കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ രക്ഷിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കട്ടിയുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കണം. കോവിഡ് കുത്തിവയ്പടക്കമുള്ള പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കണം. പുറത്തിറങ്ങുന്നത് അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണം. മുഖാവരണം കൃത്യമായി ധരിക്കുവാനും തുറസ്സായ സ്ഥലങ്ങളില്‍ ഇരിക്കുന്നത് ഒഴിവാക്കുവാനും കുട്ടികളെ ഉപദേശിക്കുവാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വനപ്രദേശങ്ങളിലേക്കും പാര്‍്ക്കുകളിലേക്കും തുറസ്സായ പ്രദേശങ്ങളിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ച് രാത്രി സമയത്തുള്ളവ ഒഴിവാക്കാന്‍ യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts