< Back
Saudi Arabia
സാംസ്കാരിക മേഖല ശക്തമാക്കണം; സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദിയും കൊളംബിയയും
Saudi Arabia

സാംസ്കാരിക മേഖല ശക്തമാക്കണം; സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദിയും കൊളംബിയയും

Web Desk
|
31 Oct 2025 3:31 PM IST

എഫ്ഐഐയിലെ കൊളംബിയൻ പ്രസിഡന്റിന്റെ സന്ദർശനത്തിനിടെയാണ് കരാറിന് ധാരണയായത്

റിയാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും കൊളംബിയൻ സാംസ്കാരിക മന്ത്രി യന്നായ് കടമാനിയും കരാറിൽ ഒപ്പുവച്ചു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സന്ദർശനത്തിനിടെയാണ് കരാറിലേർപ്പെടാൻ ധാരണയായത്. സാംസ്കാരിക സംവിധാനങ്ങൾ, നിയന്ത്രണങ്ങൾ, നയങ്ങൾ എന്നീ മേഖലയിലെ സഹകരണം, സർക്കാർ, സിവിൽ, സ്ഥാപനങ്ങൾ ഉൾപ്പെടുന്ന സാംസ്കാരിക റെസിഡൻസി പ്രോ​ഗ്രാമുകൾ, സാംസ്കാരിക പരിപാടികളിലെ പരസ്പര പങ്കാളിത്തം, എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്.

Similar Posts