< Back
Saudi Arabia
Abdurahims case file sent from the governorate to various departments
Saudi Arabia

റഹീമിന്റെ കേസ് സൗദി കോടതി വീണ്ടും മാറ്റിവെച്ചു

Web Desk
|
5 May 2025 1:56 PM IST

കേസിലെ ഒറിജിനൽ രേഖകൾ എത്തുന്നതിലെ കാലതാമസമാണ് വൈകാൻ കാരണം

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ ഒറിജിനൽ രേഖകൾ എത്തുന്നതിലെ കാലതാമസമാണ് വൈകാൻ കാരണം. കേസ് രേഖകൾ പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് സഹായ സമിതി അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് കേസ് ഡയറിയും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് വിവിധ വകുപ്പുകളിൽ നിന്ന് എത്തണം. പന്ത്രണ്ടാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്.

സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ അനുമതിയും കേസിൽ വധശിക്ഷയല്ലാത്ത തടവുശിക്ഷയും റഹീം അനുഭവിക്കേണ്ടി വരും. അതിൽ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം തന്നെ റഹീം അനുഭവിച്ചതിനാൽ മോചനം ഉണ്ടാകുമെന്നാണ് നിയമരംഗത്തുള്ളവർ പറയുന്നത്. ഈ നടപടി ക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്.

ഇത് പന്ത്രണ്ടാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിനും വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകാനുമാണ് കഴിഞ്ഞ തവണകളിൽ കേസുകൾ മാറ്റിവെച്ചതെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചിരുന്നു

Similar Posts