< Back
Saudi Arabia
Saudi Foundation Day celebration; Riyadh Deputy Governor assesses preparations
Saudi Arabia

സൗദി സ്ഥാപക ദിനാഘോഷം; ഒരുക്കം വിലയിരുത്തി റിയാദ് ഡെപ്യൂട്ടി ഗവർണർ

Web Desk
|
12 Feb 2026 8:13 PM IST

രാജ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന രീതിയിൽ വിപുലമായ ആഘോഷങ്ങളാണ് തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നത്

റിയാദ്: സൗദി സഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി റിയാദ് മേഖല ഡെപ്യൂട്ടി ​ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ. രാജ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന രീതിയിൽ വിപുലമായ ആഘോഷങ്ങളാണ് തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നത്. റിയാദ് റോയൽ കമ്മീഷനും പ്രവിശ്യാ ഗവർണറേറ്റും സംയുക്തമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

സന്ദർശനത്തിന്റെ ഭാഗമായി പ്രധാന വേദികളിൽ ഒന്നായ അൽ മസ്മക് കൊട്ടാരവും പരിസരവും ഡോപ്യൂട്ടി ​ഗവർണർ സന്ദർശിച്ചു. സൗദി രാഷ്ട്രത്തിന്റെ മൂന്ന് നൂറ്റാണ്ട് നീണ്ട പോരാട്ടത്തെയും വികസനത്തെയും കാണിക്കുന്ന ആഘോഷങ്ങളും, ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്ന രീതിയിൽ പൗരൻമാരെ ബോധവാൻമാരാക്കുന്ന പരിപാടികളും സ്ഥാപകദിനത്തിന്റെ ഭാ​ഗമായുണ്ടാകും.

Similar Posts