< Back
Saudi Arabia
Saudi Arabia denies report of talks with US on ground offensive against Houthis
Saudi Arabia

സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്ക് പ്രീമിയം റസിഡൻസി അനുവദിച്ചതായി സൗദി

Web Desk
|
12 Feb 2025 10:17 PM IST

ഫൈജി ടെക്‌നോളജി സ്പഷ്യലിസ്റ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്‌പെഷ്യലിസ്റ്റുകൾ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് പ്രീമിയം റെസിഡൻസി ലഭിച്ചവരിൽ കൂടുതൽ

ദമ്മാം: സാങ്കേതിക മേഖലയിലെ 600ലേറെ പ്രതിഭകൾക്കും ഗവേഷകർക്കുമായി പ്രീമിയം റസിഡൻസി അനുവദിച്ചതായി സൗദി വിവര സാങ്കേതിക മന്ത്രാലയം. റിയാദിൽ നടക്കുന്ന ലീപ്പ് ടെക്‌നോളജി കോൺഫറൻസിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഫൈജി ടെക്‌നോളജി സ്പഷ്യലിസ്റ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്‌പെഷ്യലിസ്റ്റുകൾ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് പ്രീമിയം റെസിഡൻസി ലഭിച്ചവരിൽ കൂടുതൽ.

കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോജളി മന്ത്രി അബ്ദുല്ല അൽ സ്വാഹയാണ് വെളിപ്പെടുത്തൽ നടത്തിയത്. സാങ്കേതിക മേഖലയിലെ കഴിവുകളെ അടിസ്ഥാനമാക്കി അതുല്യ പ്രതിഭകളും ഗവേഷകരുമായ 680 പ്രതിഭകൾക്ക് രാജ്യത്തെ എക്‌സപ്ഷനൽ കോംപിറ്റൻസി റസിഡൻസി പദ്ധതിക്ക് കീഴിൽ പ്രീമിയം റസിഡൻസികൾ അനുവദിച്ചതായി മന്ത്രി പറഞ്ഞു. റിയാദിൽ നടന്നു വരുന്ന ലീപ്പ് ടെക്‌നോളജി കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രീമിയം റസിഡൻസി അനുവദിക്കപ്പെട്ടവരുടെ പട്ടികയിൽ 16 ശതമാനം പേർ 5G ടെക്നോളജി സ്‌പെഷ്യലിസ്റ്റുകളും 15 ശതമാനം പേർ ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്‌പെഷ്യലിസ്റ്റുകളും 12 ശതമാനം പേർ എ.ഐ, മെഷീൻ ലേണിംഗ് എന്നീ മേഖലയിൽ നിന്നുള്ള വിദഗ്ദരുമാണ്. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മുൻനിര രാജ്യമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉയർത്തുന്നതിനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ജർമ്മനി, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രീമിയം റസിഡൻസി ഗുണഭോക്താക്കൾ.

Similar Posts