< Back
Saudi Arabia
സൗദി ഐഎംസിസി 2025 എക്സലൻസ് അവാര്‍ഡുകൾ വിതരണം ചെയ്തു
Saudi Arabia

സൗദി ഐഎംസിസി 2025 എക്സലൻസ് അവാര്‍ഡുകൾ വിതരണം ചെയ്തു

Web Desk
|
15 Aug 2025 8:11 PM IST

മലപ്പുറം എആർ നഗർ അൽഫുർഖാൻ സ്കൂളിൽ നടന്ന ചടങ്ങിൽ സൗദി ഐഎംസിസി രക്ഷാധികാരി മൊയ്തീൻ ഹാജി തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാലിഹ് മേടപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദി ഐഎംസിസി എക്സിക്യൂട്ടീവ് അംഗം എൻഎം അഷ്റഫ് മഹായിൽ സ്വാഗതം പറഞ്ഞു. റിയാദ് ഐഎംസിസി പ്രസിഡണ്ട് എപി മുഹമ്മദ്കുട്ടി ചേളാരി, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ, നാഷണൽ ലീഗ് നേതാക്കളായ ജാഫർ മേടപ്പിൽ, കെടി ഉസ്മാൻ ചോലക്കൽ, പിപി മൊയ്തീൻ തുടങ്ങിയവർ ആശംസകള്‍ നേർന്നു.

ബർസ സെയ്ദ് മൊമെന്റൊ വിതരണ ചടങ്ങിൽ അവതാരകയായി. ഐഎംസിസി നേതാക്കൾ വിജയികളായ വിദ്യാർഥികൾക്ക് മൊമെന്റൊ കൈമാറി. ഡിഗ്രി, പ്ലസ്റ്റു, എസ്എസ്എല്‍സി, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിലും കലാകായിക ഇനങ്ങളിലും ഉന്നതവിജയം നേടിയ, സൗദി ഐഎംസിസി കുടുംബാംഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അവാര്‍ഡുകൾ നൽകിയത്.

സൗദി അൽഖുറയാത്ത് ഐഎംസിസി അംഗം മൻസൂർ പാറക്കാട്ട് നന്ദി പറഞ്ഞു. ഹൻളൽ കാവുങ്ങല്‍, ഖാലിദ് പുള്ളിശ്ശേരി (റിയാദ് ഐഎംസിസി), ബാസില്‍ സെയ്ദ് മുഹമ്മദ് (യൂറോപ്പ്), അലി ചേളാരി, സുബൈർ പെരുവള്ളൂർ, സലാം പുള്ളിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

Related Tags :
Similar Posts