< Back
Saudi Arabia
Saudi India Festival in Jeddah on Friday
Saudi Arabia

സൗദി ഇന്ത്യാ ഫെസ്റ്റിവൽ വെള്ളിയാഴ്ച ജിദ്ദയിൽ; 5000 വര്‍ഷത്തെ ചരിതം അനാവരണം ചെയ്യും

Web Desk
|
15 Jan 2024 12:26 AM IST

ഇന്ത്യന്‍ വംശജരടക്കമുള്ള നൂറുകണക്കിന് സൗദി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ അറബ്- ഇന്ത്യ ചരിതം അനാവരണം ചെയ്യുന്ന സൗദി ഇന്ത്യാ ഫെസ്റ്റിവൽ. ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ചാണ് പരിപാടി നടക്കുക.

5,000 വര്‍ഷത്തെ അറബ് ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്നതാവും സൗദി- ഇന്ത്യാ മഹോത്സവം. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥി ആയി പങ്കെടുക്കും. സാംസ്‌കാരികോത്സവത്തില്‍ അറബ് മാധ്യമ പ്രവർത്തകൻ ഖാലിദ് അല്‍മഈന, കവി അബ്ദുല്ല ഉബൈയാന്‍, ലിനാ അല്‍മഈന, ഡോ. ഇസ്മായില്‍ മയ്മനി തുടങ്ങിയ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഇന്ത്യന്‍ വംശജരടക്കമുള്ള നൂറുകണക്കിന് സൗദി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അറബ് ഇന്ത്യാ സാംസ്‌കാരിക വിനിമയത്തിന്റെയും വ്യാപാര വിനിമയത്തിന്റേയും ദൃശ്യാവിഷ്കാരവുമുണ്ടാകും. സൗദി ഇന്ത്യ സൗഹൃദബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായിരിക്കും ഫെസ്റ്റിവലെന്നും ഇത് വന്‍വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം പറഞ്ഞു.

ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഉപരക്ഷാധികാരി അസീം സീഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Similar Posts