< Back
Saudi Arabia
സൗദി ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ കമ്പനി
Saudi Arabia

സൗദി ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ കമ്പനി

Web Desk
|
27 April 2025 7:16 PM IST

അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനാണ് പുതിയ കരാര്‍

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ വിവിധ സേവനങ്ങള്‍ക്കുള്ള ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായി പുതിയ കമ്പനിയെ തിരഞ്ഞെടുത്തു. അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനാണ് പുതിയ കരാര്‍ ലഭിച്ചത്. പതിനഞ്ച് വര്‍ഷമായി സേവനങ്ങള്‍ നല്‍കി വരുന്ന വി.എഫ്.എസിന് ഇതോടെ കരാര്‍ നഷ്ടമായി. ബിഡിംഗിലൂടെയാണ് പുതിയ കമ്പനിയെ കണ്ടെത്തിയത്.

പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വിസ സേവനങ്ങള്‍, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഡെലിവറി നടത്തുന്നതിനുമാണ് പുതിയ കമ്പനിയെ ചുമതലപ്പെടുത്തിയത്. റിയാദ് ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കി. നിലവിൽ സേവനം നല്‍കി വരുന്ന വി.എഫ്.എസ് ഉള്‍പ്പടെയുള്ള നാല് കമ്പനികളാണ് ബിഡിംഗില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ നിന്നുമാണ് അലങ്കിത് ലിമിറ്റഡിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി വിഎഫ്എസ് ആണ് സിപിവി സേവനങ്ങള്‍ നല്‍കിയിരുന്നത്. പുതിയ കമ്പനി രണ്ടു മാസത്തിനകം ചുമതല ഏറ്റെടുക്കും.

Similar Posts