< Back
Saudi Arabia

Saudi Arabia
സുരക്ഷ ഉറപ്പാക്കണം; പ്രവിശ്യാ ഗവർണർമാർക്ക് നിർദേശവുമായി സൗദി ആഭ്യന്തര മന്ത്രി
|3 March 2026 12:14 PM IST
കുടുങ്ങിക്കിടക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും താമസസൗകര്യങ്ങളും നൽകും
റിയാദ്: പ്രവിശ്യാ ഗവർണർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശവുമായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്. പ്രവിശ്യാ ഗവർണർമാരുടെ വാർഷിക യോഗത്തിലാണ് നിർദേശം. രാജ്യത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും കാര്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
വിമാനത്താവളങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും താമസസൗകര്യങ്ങളും നൽകുന്നതിനെ യോഗം അഭിനന്ദിച്ചു. റമദാൻ മാസത്തിൽ തീർഥാടകർക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഗവർണർമാർ നന്ദി അറിയിച്ചു.