< Back
Saudi Arabia
കാര്‍ബണ്‍ സംഭരണത്തിന് വിപുലമായ പദ്ധതിയുമായി സൗദി
Saudi Arabia

കാര്‍ബണ്‍ സംഭരണത്തിന് വിപുലമായ പദ്ധതിയുമായി സൗദി

Web Desk
|
11 Nov 2022 11:45 PM IST

എസ്.എല്‍.പി, ലിന്‍ഡോ കമ്പനികളുമായാണ് കരാര്‍ ഒപ്പ് വെച്ചത്

ദമ്മാം: കാര്‍ബണ്‍ സംഭരണത്തിന് വിപുലമായ പദ്ധതിയുമായി സൗദി അരാംകോ. പ്രതിവര്‍ഷം ഒന്‍പത് ദശലക്ഷം ടണ്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനും വേര്‍തിരിച്ചെടുക്കുന്നതിനുമായി കേന്ദ്രം സ്ഥാപിക്കാന്‍ സൗദി അരാംകോ ധാരണയിലെത്തി. എസ്.എല്‍.പി, ലിന്‍ഡോ കമ്പനികളുമായാണ് കരാര്‍ ഒപ്പ് വെച്ചത്

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നന്നതിനും ആഗോള കാലാവസ്ഥ വ്യതിയാനം തടയുന്നതിനും ലക്ഷ്യമിട്ട് സൗദി നടത്തി വരുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് സൗദി അരാംകോയുടെ പുതിയ പദ്ധതി. 2027ഓടെ ഒന്‍പത് ദശലക്ഷം ടണ്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനും വേര്‍തിരിച്ചെടുക്കുന്നതിന് ലക്ഷ്യമിടുന്ന ബൃഹത് പദ്ധതിക്ക് സൗദി അരാംകോ രൂപം നല്‍കിയതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ഇതിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിന് ആഗോള കമ്പനികളായ എസ്.എല്‍.പിയുമായും ലിന്‍ഡോയുമായും കരാറിലെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരമായ ജുബൈലിലാണ് കേന്ദ്രം സ്ഥാപിക്കുക. പദ്ധതിയിലേക്ക് പ്രതിവര്‍ഷം ആറു ദശലക്ഷം ടണ്‍ കര്‍ബണ്‍ സൗദി അരാംകോ സംഭാവനം ചെയ്യും. ബാക്കിയുള്ളവ മറ്റ് വ്യാവസായിക സംരഭങ്ങളില്‍ നിന്നും ലഭ്യമാക്കുമെന്നും അരാംകോ സി.ഇ.ഒ വ്യക്തമാക്കി.

Similar Posts