< Back
Saudi Arabia

Saudi Arabia
സൗദിയിൽ ഇത്തവണ വേനൽ ചൂട് കടുക്കും
|26 Jun 2025 11:04 PM IST
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഉയരും
ദമ്മാം: സൗദി അറേബ്യയിൽ ഇത്തവണ കടുത്ത വേനലിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ജൂലൈ, ആഗസ്ത് മാസങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. ആഗസ്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ദേശീയ ശരാശരിയേക്കാൾ താപനില ഉയരും. 1.2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇക്കാലയളവിൽ ശരാശരി ഉപരിതല താപനില സാധാരണയേക്കാൾ ഉയരും. എന്നാൽ അൽജൗഫ്, ഹാഇൽ, അൽഖസീം, മക്ക, തബൂക്ക്, കിഴക്കൻ പ്രവിശ്യ ഭാഗങ്ങളിൽ ഇത് തീവ്രമായിരിക്കുമെന്നും പ്രവചിക്കുന്നുണ്ട്.
ഇതേ കാലയളവിൽ മദീന, മക്ക, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ, ജിസാൻ, അൽബഹ, നജ്റാൻ, അസീർ ഭാഗങ്ങളിൽ അനുഭപ്പെടുന്ന മഴയിലും ഇത്തവണ വർധനവുണ്ടാകും. ഇവിടങ്ങളിൽ ശരാശരിയേക്കാൾ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.