< Back
Saudi Arabia
സൗദിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് വീടൊരുക്കി കെ.എം.സി.സി
Saudi Arabia

സൗദിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് വീടൊരുക്കി കെ.എം.സി.സി

Web Desk
|
29 Sept 2021 11:07 PM IST

ഘാതകനായ യു.പി സ്വദേശിക്ക് ആസിഫിന്റെ ഉമ്മ നല്‍കിയ നിരുപാതിക മാപ്പിന് പ്രത്യുപകാരമായാണ് സംഘടന വീട് വെച്ച് നല്‍കിയത്

സൗദിയില്‍ കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശിയുടെ കുടുംബത്തിനായി കെ.എം.സി.സി നിര്‍മ്മിച്ച സ്നേഹ ഭവനം കൈമാറും. ഏഴു വര്‍ഷം മുമ്പ് ദമ്മാം അല്‍ഹസ്സയില്‍ വെച്ച് കൊല്ലപ്പെട്ട ആസിഫിന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഘാതകനായ യു.പി സ്വദേശിക്ക് ആസിഫിന്റെ ഉമ്മ നല്‍കിയ നിരുപാതിക മാപ്പിന് പ്രത്യുപകാരമായാണ് സംഘടന വീട് വെച്ച് നല്‍കിയത്.

കൊല്ലപ്പെട്ട പാലക്കാട് ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ മാതാവ് ആയിഷക്കാണ് കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ഘടകം വീടൊരുക്കിയത്. മകന്റെ ഘാതകന് നിരുപാതികം മാപ്പ് നല്‍കിയ മാതാവിന് പ്രത്യപകാരമായാണ് സംഘടന സ്നേഹ ഭവനം നിര്‍മ്മിച്ചത്. ഇരുപത്തി രണ്ടര ലക്ഷം രൂപ മടക്കിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുടുംബം താമസിച്ചു വരുന്ന പാലക്കാട് ഒറ്റപ്പാലത്ത് തന്നെ ഭൂമി വാങ്ങിയാണ് നിര്‍മ്മാണം നടത്തിയത്. വീടിന്റെ സമര്‍പ്പണം ഒക്ടോബര്‍ ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആലികുട്ടി ഒളവട്ടൂര്‍, അഷറഫ് ഗസാല്‍, മാമു നിസാര്‍, ഖാദര്‍ മാസ്റ്റര്‍, ബഷീര്‍ ബാഖവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Tags :
Similar Posts