< Back
Saudi Arabia
സൗദി കെഎംസിസിയുടെ പ്രവാസി സാമൂഹ്യ ക്ഷേമ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
Saudi Arabia

സൗദി കെഎംസിസിയുടെ പ്രവാസി സാമൂഹ്യ ക്ഷേമ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Web Desk
|
3 May 2025 3:38 PM IST

റിയാദ് : ജന്മനാട്ടിൽ തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും പ്രവാസികൾ ബോധവാന്മാരാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം ക മുനീർ എം എൽ എ . സൗദി കെഎംസിസി ആരംഭിക്കുന്ന പ്രവാസി സാമൂഹ്യക്ഷേമ സേവന കേന്ദ്രം മാതൃകാപരവും ക്രിയാത്മകവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദി കെഎംസിസിയുടെ ചിറകിലെ പൊൻതൂവലാകും ഈ സെന്റർ.

കോഴിക്കോട്ടെ സൗദി കെഎംസിസി സെന്ററിൽ പ്രവാസി സാമൂഹ്യ ക്ഷേമ പുനരധിവാസ സേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഡോ. എം ക മുനീർ നിർവഹിച്ചു. സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ.പി. മുഹമ്മദ്‌കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി. എ. ഹംസ, സയ്യിദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, എ പി ഇബ്രാഹിം മുഹമ്മദ്, സഫരി വെള്ളയിൽ, ലത്തീഫ് തച്ചംപൊയിൽ, ശരീഫ് ചോലമുക്ക്, ഉസ്മാൻ ഒട്ടുമ്മൽ, കെ ഹംസ, പി. എൻ. അഹമ്മദ്‌കുട്ടി പള്ളിക്കൽ, ഉമ്മർകോയ തുറക്കൽ, ഫായിസ് വാഫി എന്നിവർ ആശംസകൾ നേർന്നു. വിവിധ സെൻട്രൽ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു . ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും റഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു.

നോർക്കയിൽ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിനും സൗദി കെഎംസിസി വിപുലമായ പരിപാടികളാവിഷ്കരിക്കും. കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷത്തിലധികം പേരെ നോർക്കയുടെ വിവിധ പദ്ധതികളിൽ അംഗങ്ങളാക്കുന്ന നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഓഫീസിന് തുടക്കമിട്ടത്. കെഎംസിസി പ്രവർത്തകർ ഉൾപ്പടെ പ്രവാസികൾക്ക് അർഹതപ്പെട്ടത്‌ നേടി കൊടുക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.

Similar Posts