< Back
Saudi Arabia
സൗദിയിലെ ലുലു ശാഖകളില്‍ വേള്‍ഡ് ഫുഡ്‌ഫെസ്റ്റിന് തുടക്കമായി
Saudi Arabia

സൗദിയിലെ ലുലു ശാഖകളില്‍ വേള്‍ഡ് ഫുഡ്‌ഫെസ്റ്റിന് തുടക്കമായി

Web Desk
|
31 Aug 2022 12:43 AM IST

മേളയുടെ ഭാഗമായി രണ്ടായിരം പേര്‍ക്കുള്ള സമ്മാനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്

സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളില്‍ വേള്‍ഡ് ഫുഡ്‌ഫെസ്റ്റ് സീസണ്‍ ടൂവിന് തുടക്കമായി. തനത് നാടന്‍ രൂചികളും ലോകോത്തര വിഭവങ്ങളുടെ സമ്മേളനവുമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ആറ് സെലിബ്രൈറ്റി ഷെഫുമാര്‍ പാകം ചെയ്യുന്ന വിഭവങ്ങള്‍ ലൈവായി അസ്വദിക്കുന്നതിനും മേളയില്‍ സൗകര്യമുണ്ടാകും.

മേളയുടെ ഭാഗമായി രണ്ടായിരം പേര്‍ക്കുള്ള സമ്മാനപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം സൗജന്യ ട്രോളികളും വിലപിടിപ്പുള്ള അടുക്കള ഉപകരണങ്ങള്‍ അടങ്ങിയ ആയിരം സമ്മാനങ്ങളുമാണ് വിതരണം ചെയ്യുക. ഇതിനു പുറമേ പ്രത്യേക വിലക്കിഴിവും ലഭ്യാമായിരിക്കും. ഓണത്തോടനുബന്ധിച്ച് പ്രത്യേക പരിപാടിയും അരങ്ങേറും.

പാചക വിദഗ്ദരായ രാജ് കലേഷും മാത്തുക്കുട്ടിയും പങ്കെടുക്കുന്ന പരിപാടികള്‍ റിയാദ്, ദമ്മാം, ജിദ്ദ ലുലുകളില്‍ സെപ്തംബര്‍ എട്ട് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ നടക്കും. ആഗസ്ത് 28 ന് ആരംഭിച്ച മേള സെപ്തംബര്‍ പത്ത് വരെ തുടരും.

Similar Posts