< Back
Saudi Arabia
Saudi Arabia
സൗദിയിലെ വ്യവസായ മേഖലയിൽ ഇന്ത്യക്കും സൗദിക്കും സഹകരിച്ച് വളരാനാകുമെന്ന് സൗദി വ്യവസായ ഖനന വകുപ്പ് മന്ത്രി
|26 Oct 2022 11:19 PM IST
ലോജിസ്റ്റിക്സ് ഉൾപ്പെടെ സൗദിയിലെ പുതിയ സുപ്രധാന പദ്ധതികളിൽ ഇന്ത്യയുടെ പങ്കാളിത്തം ആഗ്രഹിക്കുന്നതായും ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ്
സൗദിയിലെ വ്യവസായ മേഖലയിൽ ഇന്ത്യക്കും സൗദിക്കും സഹകരിച്ച് വളരാനാകുമെന്ന് സൗദി വ്യവസായ ഖനന വകുപ്പ് മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ്. റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളന വേദിയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോജിസ്റ്റിക്സ് ഉൾപ്പെടെ സൗദിയിലെ പുതിയ സുപ്രധാന പദ്ധതികളിൽ ഇന്ത്യയുടെ പങ്കാളിത്തം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.