< Back
Saudi Arabia
സൗദി മന്ത്രാലയങ്ങള്‍ക്ക് അറബ് ലീഗിന്‍റെ പുരസ്‌കാരം
Saudi Arabia

സൗദി മന്ത്രാലയങ്ങള്‍ക്ക് അറബ് ലീഗിന്‍റെ പുരസ്‌കാരം

Web Desk
|
6 Jan 2023 11:47 PM IST

2021-22 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്

ദമ്മാം: സൗദി മാനവവിഭവശേഷി മന്ത്രാലയത്തിനും അബ്ശിര്‍ പ്ലാറ്റ് ഫോമിനും അറബ് ലീഗിന്‍റെ പുരസ്‌കാരം. 2021-22 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കായി നടപ്പാക്കിയ മികച്ച പദ്ധതികളാണ് മാനവവിഭവശേഷി മന്ത്രാലയത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവക്കാണ് ആദ്യ മൂന്ന് അവാര്‍ഡുകള്‍. സ്വകാര്യ മേഖലയിലെ സ്വദേശി പങ്കാളിത്തം വര്‍ധിപ്പിച്ച മികച്ച തൊഴിലവസര പദ്ധതികള്‍ക്കാണ് മാനവവിഭവശേഷി മന്ത്രാലയത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ സൗദി കൈവരിച്ച മികച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഐ.ടി മന്ത്രാലയത്തിനും, സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ അബ്ശിര്‍ പ്ലാറ്റ് ഫോം കൈവരിച്ച നേട്ടങ്ങള്‍ക്കാണ് ആഭ്യന്തര മന്ത്രാലയത്തെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് മറ്റ് മൂന്ന് അവാര്‍ഡുകള്‍.

Related Tags :
Similar Posts