< Back
Saudi Arabia
വിലക്കയറ്റം തടയൽ: റമദാൻ വിപണിയിൽ നിരീക്ഷണം ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
Saudi Arabia

വിലക്കയറ്റം തടയൽ: റമദാൻ വിപണിയിൽ നിരീക്ഷണം ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

Web Desk
|
27 Feb 2026 5:42 PM IST

ഒരാഴ്ചയ്ക്കിടെ 10,000 പരിശോധനകൾ പൂർത്തിയാക്കി

ജിദ്ദ: റമദാൻ മാസത്തോടനുബന്ധിച്ച് വിപണിയിലെ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി വാണിജ്യ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കി. രാജ്യത്തുടനീളമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് സെന്ററുകളിലുമായി ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലധികം പരിശോധനാ സന്ദർശനങ്ങളാണ് മന്ത്രാലയത്തിന്റെ ഫീൽഡ് ടീമുകൾ പൂർത്തിയാക്കിയത്. റമദാൻ മാസത്തിൽ ഡിമാൻഡ് കൂടുതലുള്ള ഭക്ഷണസാധനങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിനൊപ്പം, വ്യാജ ഓഫറുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഉൽപ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്നും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും കർശനമായി നിരീക്ഷിക്കുന്ന മന്ത്രാലയം, വിപണിയിലെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts