< Back
Saudi Arabia
Saudi Ministry of Hajj and Umrah suspends Umrah visas
Saudi Arabia

ഇനി ഹജ്ജിലേക്ക്; ഉംറ വിസകൾ നിർത്തിവെച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

Web Desk
|
19 March 2026 11:03 PM IST

നാളെ മുതൽ പുതിയ വിസകൾ അനുവദിക്കില്ല

മക്ക: ഹജ്ജിന് മുന്നോടിയായി ഉംറ വിസകൾ നിർത്തിവെച്ച് ഹജ്ജ് ഉംറ മന്ത്രാലയം. നാളെ മുതൽ പുതിയ വിസകൾ അനുവദിക്കില്ല. ഏപ്രിൽ 18ന് മുഴുവൻ തീർഥാടകരും രാജ്യത്തുനിന്ന് മടങ്ങണമെന്നും മന്ത്രാലയം നിർദേശിക്കുന്നുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നതോ വൈകുന്നതോ മുന്നിൽകണ്ട് നേരത്തെ യാത്രകൾ പ്ലാൻ ചെയ്യണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഹജ്ജ് തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നേരത്തെ ഉംറ വിസകൾ നേടിയിട്ടുള്ളവർക്ക് ഏപ്രിൽ രണ്ടുവരെ രാജ്യത്തേക്ക് പ്രവേശിക്കാനാവും. എന്നാൽ ദുൽഖദ് ഒന്നിന്, അതായത് ഏപ്രിൽ പതിനെട്ടോടെ മുഴുവൻ തീർഥാടകരും രാജ്യത്തുനിന്നും മടങ്ങേണ്ടിവരും.

യുദ്ധത്തിന്റെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാവുന്നതും സമയം വൈകുന്നതും പതിവാകുന്നുണ്ട്. ഇതനുസരിച്ച് യാത്രകൾ നേരത്തെ ക്രമീകരിക്കണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. യാത്ര പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ഓർമ്മപ്പെടുത്തുന്നുണ്ട്.

Similar Posts