< Back
Saudi Arabia

Saudi Arabia
ആരോഗ്യ മേഖലയിലെ ബോധവൽകരണം;രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി സൗദി ആരോഗ്യ മന്ത്രാലയം
|14 Dec 2025 4:25 PM IST
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ആരോഗ്യ മന്ത്രാലയം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്
റിയാദ്: സിംഗപ്പൂരിൽ നടന്ന ജിഒവി മീഡിയ ഗ്ലോബൽ അവാർഡ്സ് ആൻഡ് കോൺഫറൻസിൽ രണ്ട് പുരസ്‌കാരങ്ങൾ നേടി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയിൽ അവബോധം വർധിപ്പിക്കാൻ മന്ത്രാലയം നടത്തിയ വലിയ ഇടപെടലിനെയാണ് നേട്ടം സൂചിപ്പിക്കുന്നത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ആരോഗ്യ മന്ത്രാലയം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം മന്ത്രാലയം നേടുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. നേരത്തെ മികച്ച ആരോഗ്യ, ക്ഷേമ കാമ്പെയ്‌ൻ പരിപാടികൾ നടത്തിയതിന് "വാക്ക് 30" സംരംഭത്തിന്റെ കോട്ട്ലർ അവാർഡും ലഭിച്ചിരുന്നു.