< Back
Saudi Arabia

Saudi Arabia
11 വാഹനങ്ങളെ മനപ്പൂര്‍വം ഇടിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തു
|6 April 2022 6:44 PM IST
റിയാദില്‍ 11 വാഹനങ്ങള്‍ ഇടിച്ചിട്ട സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ വാഹനം കെണ്ട് ഇയാള്‍ ചുറ്റുമുള്ള വാഹനങ്ങളെയെല്ലാം മനപ്പൂര്‍വം ഇടിക്കുന്നതും ജനങ്ങള്‍ ഇയാളുടെ കാറിനു നേരെ പാഞ്ഞടുത്ത് അക്രമം തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബോധപൂര്‍വം വാഹനങ്ങളില്‍ ഇടിപ്പിച്ച ഇയാളെ മിനിറ്റുകള്‍ക്കകം തന്നെ അധികൃതര്‍ പിടികൂടുകയായിരുന്നു. സംഭവസമയത്ത് സുരക്ഷാ മുന്നറിയിപ്പെന്ന നിലയില്‍ വാഹനത്തിനു നേരെ വെടിയുതിര്‍ക്കാതിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിച്ച സൗദി പൗരന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.