< Back
Saudi Arabia
സൗദിയിലെ പ്രമുഖ ബാങ്കുകളായ സാംബയുടെയും എന്‍.സി.ബിയും ലയിച്ച്  സൗദി നാഷണല്‍ ബാങ്ക് എന്ന പേരില്‍ പുതിയ ബാങ്ക് നിലവില്‍ വന്നു
Saudi Arabia

സൗദിയിലെ പ്രമുഖ ബാങ്കുകളായ സാംബയുടെയും എന്‍.സി.ബിയും ലയിച്ച് സൗദി നാഷണല്‍ ബാങ്ക് എന്ന പേരില്‍ പുതിയ ബാങ്ക് നിലവില്‍ വന്നു

Web Desk
|
12 July 2021 11:20 PM IST

ലയനത്തോടെ ഇരു ബാങ്കുകളുടേയും ആസ്തി 837 ബില്യൺ ഡോളറായി ഉയര്‍ന്നു. പുതിയ ബാങ്കിന് 213 മില്ല്യൺ ഡോളറിന്‍റെ വാർഷിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

സൗദിയിലെ പ്രമുഖ ബാങ്കുകളായ സാംബയുടെയും എന്‍.സി.ബിയുടെയും ലയന നടപടികള്‍ പൂര്‍ത്തിയായി. സൗദി നാഷണല്‍ ബാങ്ക് എന്ന പേരില് പുതിയ ബാങ്ക് നിലവില്‍ വന്നതായും ബാങ്കിംഗ് അതോറിറ്റി അറിയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് നെറ്റ്വര്‍ക്കായി എസ്.എന്. ബി മാറി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൗദിയിലെ ഏറ്റവും വലിയ ബാങ്കുകളായ നാഷണൽ കൊമേഴ്സ്യൽ ബാങ്കും, സാംബ ഫിനാൻഷ്യൽ ഗ്രുപ്പുമായുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലയനത്തിന് കഴിഞ്ഞ ദിവസം സൗദി ജനറൽ കോംപറ്റീഷൻ അതോറിറ്റിയിൽ നിന്നുള്ള അംഗീകാരവും ലഭിച്ചു. ഇതിനു പിറകെയാണ് പുതിയ ബാങ്കിന്‍റെ പേര് അധികൃതർ വെളിപ്പെടുത്തിയത്. സൗദി നാഷണൽ ബാങ്ക് അഥവാ ബങ്ക് അൽ അഹ്ലി സൗദി എന്നായിരിക്കും പുതിയ പേര്.

പ്രധാന കമ്പനികളുടേയും സ്ഥാപനങ്ങളുടേയും വിശ്വസ്ഥ പങ്കാളിയായും, രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ഉയർത്തുന്ന വൻ ഇടപാടുകളുടേയും, പദ്ധതികളുടേയും പിന്തുണക്കാരായും പുതിയ ബാങ്ക് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലയനത്തോടെ ഇരു ബാങ്കുകളുടേയും ആസ്തി 837 ബില്യൺ ഡോളറായി ഉയര്‍ന്നു. പുതിയ ബാങ്കിന് 213 മില്ല്യൺ ഡോളറിന്‍റെ വാർഷിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

Similar Posts