< Back
Saudi Arabia
സൗദി പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം, നിയന്ത്രണങ്ങളില്‍ ഇളവ്
Saudi Arabia

സൗദി പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം, നിയന്ത്രണങ്ങളില്‍ ഇളവ്

Web Desk
|
3 Oct 2021 10:16 PM IST

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഭാഗികമായി നീക്കിയത്

ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് സൗദി പൗരന്‍മാര്‍ക്ക് അനുമതി നല്‍കി. ബന്ധുക്കളുടെ മരണം ചികിത്സ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യുന്നതിനാണ് അനുവാദം നല്‍കുക. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിന്‍റെ ഭാഗമാണ് നടപടി.

ആഭ്യന്തര മന്ത്രാലയമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഭാഗികമായി നീക്കിയത്. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ബന്ധുക്കളുടെ മരണം, അടിയന്തിര ചികില്‍സ തുടങ്ങിയ മാനുഷിക പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളിലാണ് യാത്രാനുമതി നല്‍കുക. ഇതിനായി സൗദി ജവാസാത്തിന് മുന്‍കൂര്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ അബ്ഷിര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇതുവരെ യാതൊരാവശ്യങ്ങള്‍ക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. സൗദിയിലും ഇതര രാജ്യങ്ങളിലും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഒപ്പം വാക്‌സിന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്.

Similar Posts