< Back
Saudi Arabia
പ്രത്യേക ഓഫറുകളും ഇവന്റുകളുായി   സൗദി നെസ്റ്റോ ഗ്രൂപ്പ് 15ാം വാർഷികം ആഘോഷിക്കുന്നു
Saudi Arabia

പ്രത്യേക ഓഫറുകളും ഇവന്റുകളുായി സൗദി നെസ്റ്റോ ഗ്രൂപ്പ് 15ാം വാർഷികം ആഘോഷിക്കുന്നു

Web Desk
|
6 Nov 2022 10:47 AM IST

ഇന്നു മുതൽ ഡിസംബർ 31വരെയാണ് ആഘോഷം

സൗദി റീട്ടെയിൽ രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേ ഓഫറുകളും ഇവന്റുകളും സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ഇന്നു മുതൽ ആരംഭിച്ച് രണ്ടു മാസം നീണ്ടുനിൽക്കുന്ന ആഘോഷം ഡിസംബർ മുപ്പത്തിയൊന്ന് വരെ തുടരും.

ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രത്യേക ഓഫറുകളും ഇവന്റുകളും ഒരുക്കിയതായി മാനേജ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

"ബി ദ ലക്കി" എന്ന പേരിൽ ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതിയും ഏർപ്പെടുത്തും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മുന്നൂറ് പേർക്ക് സ്മാർട്ട ഫോണുകളും ടെലിവിഷനുകളും സമ്മാനമായി നൽകും. രാജ്യത്തെ പതിനേഴ് ഹൈപ്പർമാർക്കറ്റുകളിലും ആഘോഷപരിപാടികൾ അരങ്ങേറും.

ഭക്ഷ്യ വസ്തുക്കൾ, പഴം പച്ചക്കറികൾ, ഫാഷൻ ഇലക്ട്രോണിക്സ്, ടോയ്സ് ഫാൻസി ഇനങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ലഭ്യമാകും. നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഒൻപത് ഔട്ട്ലെറ്റുകൾ കൂടി ഒരു വർഷത്തിനകം സൗദിയിൽ പ്രവർത്തനമാരംഭിക്കും. റിയാദിലും കിഴക്കൻ പ്രവിശ്യയിലും മുന്ന് വീതവും ജിദ്ദയിൽ രണ്ടും ഖസീമിൽ ഒന്നുമായാണ് പ്രവത്തനമാരംഭിക്കുക. രണ്ട് മാസക്കാലം നീണ്ട് നിൽക്കുന്ന വാർഷികാഘോഷം ഡിസംബർ 31 വരെ തുടരും. ഓപറേഷൻ മാനേജർ അബ്ദുൽ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ് മെയോൺ, പർച്ചേസിങ് മാനേജർ ഫസലുദ്ദീൻ, എച്ച്ആർ മാനേജർ അബ്ദുൽ ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts