< Back
Saudi Arabia
സ്ഥാപകദിനാഘോഷത്തിൽ സൗദി
Saudi Arabia

സ്ഥാപകദിനാഘോഷത്തിൽ സൗദി

Web Desk
|
22 Feb 2025 6:34 PM IST

സൗദി അറേബ്യ വിവിധ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നേടിയ വളർച്ച കൂടി പറയുന്നതാണ് ആഘോഷ പരിപാടികൾ

റിയാദ്: സ്ഥാപകദിനാഘോഷ നിറവിൽ സൗദി അറേബ്യ. തലസ്ഥാന നഗരിയായ റിയാദിലടക്കം രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ആഘോഷ പരിപാടികൾ ഒരാഴ്ച വരെ നീണ്ടു നിൽക്കും. ആദ്യ സൗദി രാഷ്ട്രം രൂപം കൊണ്ട ദർഇയ്യയിൽ പൈതൃക പരിപാടികളും തുടരും. സൗദി അറേബ്യ വിവിധ രാജാക്കന്മാരുടെ കാല ഘട്ടത്തിൽ നേടിയ വളർച്ച കൂടി പറയുന്നതാണ് ആഘോഷ പരിപാടികൾ. 1727 ല്‍ ഇമാം മുഹമ്മദ് ബിന്‍ സഊദാണ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചത്. ഹിജ്റ വര്‍ഷം 1139ലായിരുന്നു അത്. സൗദിയിലെ റിയാദിലെ ദിരിയ്യ ആസ്ഥാനമായിട്ടായിരുന്നു ആ ചെറിയ രാജ്യം. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിന്റെ അഞ്ചാം പിതാമഹനാണ് ഇമാം മുഹമ്മദ് ബിൻ സഊദ്. 1687–1765 വരെയായിരുന്നു ആ ഭരണം. അതിന്റെ ഓര്‍മ പുതുക്കുകയാണ് സ്ഥാപക ദിനം അഥവാ ഫൗണ്ടേഷൻ ഡേയിലൂടെ ഇന്ന് രാജ്യം.

Similar Posts