< Back
Saudi Arabia
സൗദിയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരായ പരാതി വര്‍ധിച്ചു.
Saudi Arabia

സൗദിയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരായ പരാതി വര്‍ധിച്ചു.

Web Desk
|
16 April 2022 12:07 AM IST

തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങി

സൗദിയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ചതായി വാണിജ്യ മന്ത്രാലയം. കോവിഡിന് ശേഷം ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് പരാതികള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. പരാതികളിന്മേല്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രാലയം അറിയിച്ചു

സൗദിയില്‍ കോവിഡിന് ശേഷം ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിട്ടുണ്ട്. 2019 ല്‍ 45,000 ആയിരുന്ന സ്റ്റോറുകളുടെ എണ്ണം 2021 ല്‍ 1,10,000 ആയി ഉയര്‍ന്നതായി മന്ത്രാലയത്തിന്‍റെ. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയുള്ള വരുമാനം അന്‍പത്തിനാല് ബില്യണ്‍ റിയാലായി ഇതോടെ ഉയര്‍ന്നു.

സ്‌റ്റോറുകളുടെ എണ്ണവും വ്യാപാരവും വര്‍ധിച്ചതോടെ പരാതികളിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. പ്രതിദിനം നാന്നൂറോളം പരാതികളാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വ്യാപാരം നടത്തിയ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഇല്ലായ്മ, പറഞ്ഞ ഉല്‍പന്നം ലഭ്യമാക്കാതിരിക്കല്‍, റീഫണ്ട് നല്‍കുന്നതിലെ കാലതാമസം എന്നിവ സംബന്ധിച്ചാണ് പരാതികളിലധികവും. പരാതികളിലന്മേല്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് മന്ത്രാലയം തീരുമാനങ്ങള്‍ സ്വീകരിച്ചു വരുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ ഐടി മന്ത്രാലയവുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

Related Tags :
Similar Posts