< Back
Saudi Arabia
നാവിക പരിശീനം സംഘടിപ്പിച്ച് സൗദി
Saudi Arabia

നാവിക പരിശീനം സംഘടിപ്പിച്ച് സൗദി

Web Desk
|
24 Dec 2021 12:17 AM IST

ഇന്ധന ചോർച്ച, മുങ്ങിമരണം, തീപിടുത്തം, സ്ഫോടനം, സമുദ്ര ഗതാഗത രംഗത്തുണ്ടാകുന്ന കൂട്ടിയിടി അപകടങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി

സൗദി സമുദ്ര സുരക്ഷാ സേനയുടെ നേതൃത്വത്തിൽ നാവിക പരിശീലനം സംഘടിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സമുദ്ര സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. സർക്കാറിതര സുരക്ഷാ വിഭാഗങ്ങൾ പരിശീലനത്തിൽ പങ്കാളികളായി. ചെങ്കടൽ തീരത്ത് റാബിഹ് ഗവർണറേറ്റിന് കീഴിലാണ് പരിശീലനം.

കടലിലെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി മോക് ഡ്രില്ലും സംഘടിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള സുരക്ഷാ വിഭാഗത്തിന്റെ സന്നദ്ധത വർധിപ്പിക്കുക, സമുദ്ര സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തുക, സമുദ്ര ദുരന്ത നിവാരണത്തിനുള്ള ദേശീയ പദ്ധതി വിജയിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ. സൗദി ബോർഡർ ഗാർഡ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ശെഹ്രിയുടെ നേതൃത്വത്തിൽ ആഭ്യാസ പ്രകടനവും അരങ്ങേറി. സർക്കാർ, സർക്കാറിതര ഏജൻസികളായ ബോർഡർ ഗാർഡ്, സിവിൽ ഡിഫൻസ്, സൗദി റെഡ്ക്രസന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർ്ട്ട് എന്നിവർ പങ്കാളികളായി. ഇന്ധന ചോർച്ച, മുങ്ങിമരണം, തീപിടുത്തം, സ്ഫോടനം, സമുദ്ര ഗതാഗത രംഗത്തുണ്ടാകുന്ന കൂട്ടിയിടി അപകടങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി.

Related Tags :
Similar Posts