< Back
Saudi Arabia
സൗദി പ്രവാസി വെൽഫയർ ദമ്മാം ഘടകം   സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി
Saudi Arabia

സൗദി പ്രവാസി വെൽഫയർ ദമ്മാം ഘടകം സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി

Web Desk
|
22 Aug 2022 11:30 AM IST

സൗദി പ്രവാസി വെൽഫയർ ദമ്മാം ഘടകം സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനികൾ സംബന്ധിച്ചു. മുഹ്സിൻ ആറ്റശ്ശേരി വിഷയവതരണം നടത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ അഘോഷിക്കുമ്പോഴും രാജ്യത്ത് സാമൂഹ്യ നീതി അകലെയാണെന്നതാണ് നാം നേരിടുന്ന വെല്ലുവിളിയെന്ന് സംഗമം അഭിപ്രായപ്പെട്ടു.




ഒ.ഐ.സി.സി പ്രതിനിധി ബിജു കല്ലുമല, മഹമൂദ് പൂക്കാട് കെ.എം.സി.സി, ഷിരിശ് സോനവേൻ ബാംസഫ്, സക്കീർ ബിലാവലിനകത്ത് പ്രവാസി വെൽഫയർ തുടങ്ങിയവർ സംസാരിച്ചു. വിമാന യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് തുണയായ ആരേഗ്യപ്രവർത്തകയും പ്രവാസി എക്സിക്യൂട്ടീവ് അംഗവുമായ പ്രീന മോളെ പരിപാടിയിൽ ആദരിച്ചു. ഷബീർ ചാത്തമംഗലം, ബിജു പൂതക്കുളം, റഊഫ് ചാവക്കാട്, ജമാൽ കൊടിയത്തൂർ, ജംഷാദ് അലി കണ്ണൂർ, ഹാരിസ് കൊച്ചി, ആസിഫ് കൊല്ലം എന്നിവർ നേതൃത്വം നൽകി.

Similar Posts