< Back
Saudi Arabia
സൗദിയിലെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലുകള്‍
Saudi Arabia

സൗദിയിലെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലുകള്‍

Web Desk
|
15 Dec 2021 9:28 PM IST

സൗദിയിലെ യുവജനതയുടെ ഏറ്റവും ഇഷ്ട ജോലികളും ഈ മേഖലയിലാണ്. രാജ്യത്തെ ഒൻപത് വിനോദ സഞ്ചാര മേഖലകൾ വികസിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും 2022ൽ ടൂറിസം മേഖലയില്‍ ആയിരിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ്. സൗദിയിലെ യുവജനതയുടെ ഏറ്റവും ഇഷ്ട ജോലികളും ഈ മേഖലയിലാണ്. രാജ്യത്തെ ഒൻപത് വിനോദ സഞ്ചാര മേഖലകൾ വികസിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

സൗദി ജിഡിപിയുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. ഈ മേഖലയിലെ ജോലിക്ക് 500 ദശലക്ഷം റിയാല്‍ നീക്കിവെച്ചതായി ടൂറിസം മന്ത്രി അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. ഇതടക്കം രാജ്യത്തെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന 42 ടൂറിസ്റ്റ് സൈറ്റുകളുടെ മികവും ഉയര്‍ത്തും. വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലയ്ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കും. 2021 ല്‍ 29 പ്രോജക്ടുകള്‍ക്ക് 8 ബില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ ഫണ്ട് ധനസഹായം നല്‍കി.

ഇതിലൂടെ മാത്രം പതിനേഴായിരം തൊഴിലുകൾ സൃഷ്ടിച്ചു. ആഭ്യന്തര ടൂറിസത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യയെന്നും ടൂറിസം മന്ത്രാലയം അവകാശപ്പെടുന്നു. രാജ്യത്തെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ഈ മേഖലയിലാകും. സൗദി യുവതി-യുവാക്കൾ ഇതിൽ അതീവ താൽപര്യം കാണിക്കുന്നുണ്ട്. മെച്ചപ്പെട്ട പരിശീലനത്തിലൂടെ ഈ മേഖലയിൽ ഉയർന്ന ശമ്പളമാണ് നൽകുന്നത്.

Related Tags :
Similar Posts