< Back
Saudi Arabia
Saudi Railways achieves record of 14 million passengers, 30 million tons of freight movement
Saudi Arabia

1.4 കോടി യാത്രക്കാർ, 3 കോടി ടൺ ചരക്ക് നീക്കം; റെക്കോർഡ് നേട്ടവുമായി സൗദി റെയിൽവേസ്

Web Desk
|
6 Feb 2026 8:51 PM IST

മക്കയിലെ മശാഇർ ട്രെയിൻ സർവീസ് ഉൾപ്പെടുത്തിയുള്ളതാണ് കണക്ക്

റിയാദ്: കഴിഞ്ഞ വർഷം 1.4 കോടി യാത്രക്കാരും 3 കോടി ടൺ ചരക്ക് നീക്കവുമായി റെക്കോർഡ് നേട്ടം കൈവരിച്ച് സൗദി അറേബ്യ റെയിൽവേസ്. നോർത്ത് ട്രെയിൻ, ഈസ്റ്റ് ട്രെയിൻ, ഹറമൈൻ ട്രെയിൻ എന്നീ വിഭാഗങ്ങളിലായി 45,000-ത്തിലധികം സർവീസുകൾ വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ ഹജ്ജ് സീസണിൽ അൽ-മഷാഇർ ട്രെയിൻ വഴി 18 ലക്ഷത്തിലധികം തീർഥാടകർക്കും സേവനം നൽകി.

തന്ത്രപ്രധാനമായ ധാതുക്കളും ചരക്കുകളും നീക്കം ചെയ്യുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും കാർബൺ ഉദ്‌വമനം ലഘൂകരിക്കാനും സാധിച്ചു. ഇത് ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും മികച്ച സൂചികകളാണ് കമ്പനി രേഖപ്പെടുത്തിയത്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരമായ ഗതാഗത മാർ​ഗമായി റെയിൽവേയെ മാറ്റാനും സാധിച്ചതായി കമ്പനി വ്യക്തമാക്കി.

Similar Posts